Thursday 9 February 2012

നസ്രായനും നാറാണത്തുഭ്രാന്തനും ഇപ്പന്‍ (ഇന്ദുലേഖയുടെ അപ്പന്‍)


രണ്ടാം പതിപ്പിന്റെ അവതാരിക
നസ്രായനും നാറാണത്തുഭ്രാന്തനും എന്ന ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് ഞാന്‍ സശ്രദ്ധം വായിക്കുകയുണ്ടായി. ഈ പുസ്തകം എനിക്കു സമര്‍പ്പിക്കുന്നതിനുമുമ്പ് ഗ്രന്ഥകാരന്‍ ഞാനുമായി ആലോചിക്കുകയുണ്ടായില്ല. എങ്കിലും അവന്റെ സ്‌നേഹത്തെ ഞാന്‍ സര്‍വ്വാത്മനാ സ്വീകരിക്കുന്നു. ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ചില ആശയങ്ങളോടു ഞാന്‍ യോജിക്കുന്നു. പല ആശയങ്ങളോടും വിയോജിക്കുന്നു. ആത്മാര്‍ത്ഥമായ വിമര്‍ശനം സഭയെ ശക്തിപ്പെടുത്തുമെന്നു ഞാന്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു. യേശുക്രിസ്തുതന്നെ താന്‍ ജീവിച്ചിരുന്ന കാലത്ത് യഹൂദ പുരോഹിതന്മാരെയും നിയമജ്ഞന്മാരെയും നിശിതമായി വിമര്‍ശിച്ചിരുന്നു. (മത്തായി-അദ്ധ്യായം 23). വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ മാര്‍പ്പാപ്പായുടെ തെറ്റ് പരസ്യമായി ചൂണ്ടിക്കാണിച്ചു. പുറജാതിക്കാരുടെ കൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പത്രോസ് ഒരു വിഭാഗത്തിന് അസംതൃപ്തി ഉണ്ടാക്കാതിരിക്കാന്‍ അവര്‍ വരുന്നതുകണ്ട് എഴുന്നേറ്റുമാറി. വിശുദ്ധ പത്രോസ് വിശുദ്ധ പൗലോസിന്റെ വിമര്‍ശനത്തോടു വിയോജിച്ചില്ല.
ഇപ്പന്റെ ആരോപണങ്ങള്‍ക്കു പലതിനും കൃത്യമായ തെളിവിന്റെ പിന്‍ബലമില്ല. ഉദാഹരണത്തിന്, ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ ദുരൂഹമരണം തന്നെ. മറ്റൊരിടത്ത് ഇപ്പന്‍ എഴുതുന്നു: രക്ഷപ്പെടാന്‍ സഭ ആഗ്രഹിക്കുന്നെങ്കില്‍ സഭ സഭയ്ക്കുള്ള അവിഹിതസമ്പത്തെല്ലാം വിറ്റ് ദരിദ്രരുടെ ഉന്നമനത്തിനുവേണ്ടി ചെലവഴിക്കട്ടെ. ഇതു വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത് പൊന്‍മുട്ടയിടുന്ന താറാവിന്റെ കഥയാണ്. കത്തോലിക്കാസഭ ഇപ്പന്‍ പറയുന്ന പണത്തില്‍നിന്ന് ഒരു ഭീമമായ തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നതായി എനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. 
എന്തായാലും എന്റെ അനന്തരവനായ ഇപ്പന് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റായ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണെന്റെ ബോദ്ധ്യം. ഇപ്പന്റെ ലക്ഷ്യത്തിനനുസരിച്ചുള്ള സദ്ഫലങ്ങള്‍ ഈ പുസ്തകത്തിന്റെ പ്രചാരത്തില്‍നിന്നുണ്ടാവട്ടെ എന്ന് ഞാന്‍ വിപ്ലവകാരിയായ ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കുന്നു. 
സ്‌നേഹപൂര്‍വ്വം
KALAK

3 comments:

  1. ..y u gvng ads on dailies...

    ReplyDelete
  2. ഇന്ദുലേഖയുടെ സമര കഥ മുന്പ് പത്രത്തില്‍ വായിച്ചിരുന്നു..
    നാരാനതത് ജല്പനങ്ങള്‍ നാലാം പേജു മുതല്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റുന്നില്ല.
    ഇന്ദുലേഖ ഇപ്പോള്‍ എന്ത് ചെയ്യുന്നു..?

    ഈപ്പന്‍ സര്‍ ടേം ഇന്ടുലെഖയുടെം കുടുംബതിന്റെം സമരത്തിന്‌ കൂടെ ഉണ്ട്

    റിസ്.വാന്‍
    കുസാറ്റ്
    കൊച്ചിന്‍
    ilaveyilkaalam @gmail .com.

    ReplyDelete
  3. naturopathiyil onnu kanikkoo..

    ReplyDelete