Friday 10 February 2012

ആക്രമിക്കൂ എന്നും ഇപ്പന്‍ പറഞ്ഞു. അങ്ങനെതന്നെ വേണം എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്.
ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായുടെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള പല ആരോപണങ്ങള്‍ക്കും കൃത്യമായ തെളിവിന്റെ പിന്‍ബലമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അപ്പോള്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അന്തോനിച്ചായന്‍ തന്നെ സമ്മതിക്കുന്നു. കൊന്നതാണെന്നാണ് ഇപ്പന്റെ ഉത്തമവിശ്വാസം. എങ്കിലും അതൊരസന്ദിഗ്ദ്ധസത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നില്ല. ആ ലേഖനത്തില്‍നിന്ന് ഉദ്ധരിക്കുന്നു: ''കൊലപാതക കഥ അമേരിക്കന്‍ സായിപ്പിന്റെയും സായിപ്പിന്റെ വാലേല്‍തൂങ്ങികളായ ഇപ്പനെപ്പോലുള്ളവരുടെയും ഭാവനയാണെന്നു വരാം. പാപ്പാ വല്ല ഹാര്‍ട്ടറ്റാക്കും വന്നു മരിച്ചതാവാം.'' എങ്കിലും ഇപ്പന്റെ അബോധമനസ്സില്‍ കിടക്കുന്ന വിശ്വാസം അറിയാതെ കുതറിച്ചാടുന്നുണ്ട് പല സന്ദര്‍ഭങ്ങളിലും. എന്തുകൊണ്ട് ഇപ്പനെപ്പോലുള്ളവരുടെ അബോധമനസ്സില്‍ ഇങ്ങനെയൊരു വിശ്വാസം കയറിപ്പറ്റി? മരിച്ചതു നിസ്സാരക്കാരനല്ല. ഒരു പോപ്പാണ്. അതും അധികാരമേറ്റ് 29 ദിവസത്തിനുശേഷം. അതിവിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ചെക്കപ്പും മറ്റു സൗകര്യങ്ങളുമെല്ലാം ഒരു പോപ്പിനുണ്ടാവും. എന്നാലും മരണം കള്ളനെപ്പോലെ കടന്നുവരുമെന്നു സമ്മതിക്കുന്നു. പക്ഷേ, ഇപ്പനെപ്പോലുള്ള കൊസ്രാക്കൊള്ളിബുദ്ധികള്‍ ഈ ലോകത്തുള്ളിടത്തോളം കാലം വാദങ്ങളും അപവാദങ്ങളും ഒക്കെ ഉണ്ടാവും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വവും സുതാര്യവുമായ ഒരു അനേ്വഷണം ഉടനടി വത്തിക്കാന്‍ നടത്തേണ്ടിയിരുന്നു. ഒരു ബാഹ്യ ഏജന്‍സിയെക്കൊണ്ടുപോലും അനേ്വഷിപ്പിക്കാന്‍ തയ്യാറാവേണ്ടതായിരുന്നു. തീര്‍ത്തും ശുദ്ധമായ മരണമായിരുന്നെങ്കില്‍ അങ്ങനെയൊരു നീക്കം എന്തുകൊണ്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല?
സത്യത്തില്‍ പാപ്പായെ കൊന്നതാണെന്നു തെളിയിക്കലായിരുന്നില്ല ആ ലേഖനത്തിന്റെ ലക്ഷ്യം. പാപ്പായുടെ മരണത്തിനു കാരണമായി പാപ്പായുടെ മരണത്തെക്കുറിച്ചു ഗവേഷണം ചെയ്ത സായിപ്പ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്: 1) വത്തിക്കാന്റെ സ്വിസ് ബാങ്കിലെ കള്ളപ്പണം പിന്‍വലിച്ച് കത്തോലിക്കരായ പാവങ്ങള്‍ക്കു വിതരണം ചെയ്യുവാന്‍ അദ്ദേഹത്തിനു പദ്ധതി ഉണ്ടായിരുന്നു. 2) ഗര്‍ഭച്ഛിദ്രം ഒഴിച്ചുള്ള ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളെ നിയമവിധേയമാക്കാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. 3) വത്തിക്കാനിലെ ചില വമ്പന്മാരുടെ സാമ്പത്തികക്രമക്കേടുകളെക്കുറിച്ച് പാപ്പാ അന്വേഷണത്തിനുത്തരവിട്ടിരുന്നു. 
പാപ്പായുടെ മരണവും ഈ ആരോപണങ്ങളുമെല്ലാം സായിപ്പു കെട്ടിച്ചമച്ചതാണെന്നു വരാം. ഇപ്പന്റെ വാദമതല്ല. ഇപ്പന്റെ വാദം സാങ്കല്പികമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാപ്പാ മുകളില്‍ പറഞ്ഞതുപോലുള്ള തീരുമാനങ്ങളെടുത്തു മുന്നോട്ടുപോയാല്‍ അദ്ദേഹം കൊല്ലപ്പെടും. ഈ അവസ്ഥ ഭീകരമാണ്. ആ അവസ്ഥയിലേക്കു വായനക്കാരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു ഇപ്പന്‍.

No comments:

Post a Comment