Friday 10 February 2012

ദുരൂഹമരണങ്ങളെ സംബന്ധിച്ച് ജനങ്ങളുന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍പോലും ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. അഭയക്കേസ് ആദ്യം ആത്മഹത്യയായി എഴുതിത്തള്ളിയതാണ്. ആരോപണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പുനരന്വേഷണം ഉണ്ടായത്. കൊലപാതകമായിരുന്നെന്ന് ഇപ്പോള്‍ അസന്ദിഗ്ദ്ധമായി തെളിഞ്ഞല്ലോ. ആരു കൊന്നു എന്നേ തെളിയാനുള്ളൂ. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പത്തില്‍ ഒമ്പതും വെറും നോണ്‍സെന്‍സാവാം. ബാക്കി ഒരു കൊലപാതകം തെളിയാന്‍ ആരോപണങ്ങള്‍ കാരണമായെന്നുവരാം. അതുകൊണ്ട് തെളിവിന്റെ പിന്‍ബലമില്ലാതുള്ള ആരോപണങ്ങള്‍പോലും മനുഷ്യപ്പറ്റുള്ള മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആരെയെങ്കിലും ഉടനടി തൂക്കിക്കൊല്ലണമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശഠിക്കാറില്ല. നീതിപൂര്‍വ്വമായ അനേ്വഷണം വേണമെന്നേ അവര്‍ക്കുള്ളൂ.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്. 
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി. 
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്. ദുരൂഹമരണങ്ങളെ സംബന്ധിച്ച് ജനങ്ങളുന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍പോലും ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. അഭയക്കേസ് ആദ്യം ആത്മഹത്യയായി എഴുതിത്തള്ളിയതാണ്. ആരോപണങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പുനരന്വേഷണം ഉണ്ടായത്. കൊലപാതകമായിരുന്നെന്ന് ഇപ്പോള്‍ അസന്ദിഗ്ദ്ധമായി തെളിഞ്ഞല്ലോ. ആരു കൊന്നു എന്നേ തെളിയാനുള്ളൂ. ജനങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പത്തില്‍ ഒമ്പതും വെറും നോണ്‍സെന്‍സാവാം. ബാക്കി ഒരു കൊലപാതകം തെളിയാന്‍ ആരോപണങ്ങള്‍ കാരണമായെന്നുവരാം. അതുകൊണ്ട് തെളിവിന്റെ പിന്‍ബലമില്ലാതുള്ള ആരോപണങ്ങള്‍പോലും മനുഷ്യപ്പറ്റുള്ള മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും ജീവന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആരെയെങ്കിലും ഉടനടി തൂക്കിക്കൊല്ലണമെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശഠിക്കാറില്ല. നീതിപൂര്‍വ്വമായ അനേ്വഷണം വേണമെന്നേ അവര്‍ക്കുള്ളൂ.
പിന്നെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കാന്‍ ഇപ്പന്‍ വിധികര്‍ത്താവല്ല. ഇപ്പന്‍ സഭയെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന സഭാമക്കളുടെ അഭിഭാഷകന്‍ മാത്രമാണ്. വാദിഭാഗം വക്കീല്‍. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ കൊന്നു എന്നും വത്തിക്കാനില്‍ സാമ്പത്തികക്രമക്കേടുകള്‍ നടക്കുന്നു എന്നും ഒക്കെ ഞാന്‍ വാദിഭാഗത്തിനുവേണ്ടി വാദിക്കുന്നു. ലോകമനസ്സാക്ഷിയാണ് വിധി കല്പിക്കേണ്ടത്. പ്രതിഭാഗം വക്കീലന്മാര്‍ക്കും പറയാമല്ലോ അവരുടെ ന്യായങ്ങള്‍. കേസ് വിസ്തരിക്കപ്പെടുന്നതു സത്യം തെളിയാന്‍ കാരണമായിത്തീരുകയല്ലേ ചെയ്യൂ. അവസാനമായി ഒരു കാര്യം കൂടി. മലയാളത്തില്‍ ഒരു ന്യായമുണ്ട്. സ്ഥാലീപുലാകന്യായം. എന്നുവെച്ചാല്‍ കലത്തിലെ ചോറു വെന്തോന്നു നോക്കാന്‍ എല്ലാ ചോറും ഞെക്കി നോക്കണമെന്നില്ലെന്ന്. അരുവിത്തുറപ്പള്ളിയിലും അരുവിത്തുറക്കോളേജിലും പല സാമ്പത്തികക്രമക്കേടുകളും നടക്കുന്നുണ്ടെന്നുള്ളതിന് എനിക്ക് വ്യക്തമായ തെളിവു ഹാജരാക്കാന്‍ കഴിയും. ഒറ്റച്ചോറിതാ. വെന്തോന്നു നോക്കിക്കോ. അരുവിത്തുറ വല്യച്ചന്റെ നേര്‍ച്ചക്കുറ്റിയില്‍ വീഴുന്ന നാണയത്തുട്ടുകള്‍കൊണ്ടും യുജിസിയുടെ ധനസഹായംകൊണ്ടും ആരംഭിച്ച എസ്.ജി.സി. ടിവി ആഭാസ നൃത്തങ്ങള്‍ സംപ്രേഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതു ശരിയോ? തികച്ചും അക്കാദമികമായ ആവശ്യങ്ങള്‍ക്കുപയോഗിക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് യുജിസി എസ്.ജി.സി. ടീവിക്കു ഗ്രാന്റ് കൊടുത്തത്. തങ്ങളുടെ നിക്ഷിപ്തമായ സാമ്പത്തികതാത്പര്യങ്ങള്‍ക്കെതിരെ മുളച്ചുവരുന്ന പുല്‍ക്കൊടിയെപ്പോലും അരുവിത്തുറയിലെ കത്തോലിക്കാ സഭയും നുള്ളിക്കളയും എന്നതിനു തെളിവാണ് ഇപ്പനീ പുസ്തകം എഴുതിയതിന് ഇന്ദുലേഖയെ അരുവിത്തുറക്കോളേജില്‍നിന്ന് പുറത്താക്കിയത്. ഇതും ഒരു കൊലപാതകം തന്നെ. അല്ലെങ്കില്‍ കൊലപാതകത്തെക്കാള്‍ ക്രൂരം! ചുരുക്കത്തില്‍ അരുവിത്തുറയിലെ ചോറു വെന്തതാണെങ്കില്‍ വത്തിക്കാനിലെ ചോറും വെന്തതാണ്. ഈ ആശയം ഞാനൊരിക്കല്‍ അന്തോനിച്ചായനോട് നേരിട്ടുന്നയിക്കുകയുണ്ടായി. അദ്ദേഹം പകുതി കാര്യവും പകുതി തമാശയുമായി എന്നോടു ചോദിച്ചു: ''തിളച്ചുകൊണ്ടിരിക്കുന്നതിടയില്‍ വക്കത്തേക്കു തെറിച്ച വറ്റുകള്‍ക്ക് വേവുവ്യത്യാസം വന്നുകൂടേ?'' എന്റെ മറുപടി ഇതാണ്. അന്തോനിച്ചായന്‍ തന്നെ അങ്ങനെ തെറിച്ചുപോയി വക്കത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വേകാത്ത വറ്റാണ്. തന്റെ സഭയില്‍ അദ്ദേഹം ഒരു ഒറ്റയാനാണ്. 
കത്തോലിക്കാസഭ ഭീമമായ ഒരു തുക സാധുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് തനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് അന്തോനിച്ചായന്‍ പറയുന്നു. ആത്മീയതയുടെ പേരില്‍ സാമ്പത്തികത്തട്ടിപ്പു നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും ഈ ന്യായം ഉന്നയിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പിനൊരു മറയായിത്തീരാറുണ്ട് അവരുടെ ജീവകാരുണ്യസംരംഭങ്ങള്‍. അതുകൊണ്ടത് അന്തോനിച്ചായനു മാത്രം ബോദ്ധ്യപ്പെട്ടാല്‍ പോരാ. ഇപ്പനും ബോദ്ധ്യപ്പെടണം. ഓരോ കത്തോലിക്കാ കുഞ്ഞിനും ബോദ്ധ്യപ്പെടണം. അതിനാദ്യം സഭയുടെ സ്വത്ത് ഇടയന്മാര്‍ കുഞ്ഞാടുകളെ ഏല്പിക്കണം. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൈവശം വരണം, ഇടവകകളുടെ സാമ്പത്തികനിയന്ത്രണം. പുലിക്കുന്നേല്‍ 'പിതാവു' പണ്ടു മുതലേ പറയുന്ന കാര്യമാണിത്. ഓരോ ഇടവകക്കമ്മറ്റിയും വരവുചെലവുകണക്കുകള്‍ പൊതുയോഗത്തെ ബോദ്ധ്യപ്പെടുത്തണം. പുരോഹിതന്മാര്‍ പ്രാര്‍ത്ഥനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും മാത്രം നേതൃത്വം കൊടുത്താല്‍ മതി. 
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുതെന്നുള്ള അന്തോനിച്ചായന്റെ അഭ്യര്‍ത്ഥനയെ ഇപ്പന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. താറാവിനെ വളര്‍ത്തുക എന്നതുതന്നെയാണ് ലക്ഷ്യം. ഇപ്പന്‍ ഒടിക്കണമെന്നു പറഞ്ഞു ബഹളം കൂട്ടുന്നത് പതുക്കെ വളച്ചുകൊണ്ടെങ്കിലും വരാനാണ്. സഭ കഴുത്തറപ്പന്‍ ബിസിനസ്സുകളില്‍നിന്നു പിന്തിരിയണം. ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. ഈയൊരു അഭിപ്രായം സഭാമക്കളുടെ ഇടയില്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പന്‍ ശ്രമിക്കുന്നത്. അങ്ങനൊരഭിപ്രായം അതിശക്തമായി ഉയര്‍ന്നുവന്നാല്‍ മാത്രമേ സഭ കുമിച്ചുകൂട്ടി വെച്ചിരിക്കുന്ന കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ. എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കൂ എന്ന് ഞാന്‍ അലമുറയിടുന്നതെന്തിനെന്നോ? കള്ളപ്പണമെങ്കിലും പുറത്തെടുക്കൂ എന്ന് സഭാമക്കളെക്കൊണ്ട് ഏറ്റു പറയിക്കാന്‍. ഈ പാവം ഭ്രാന്തന്‍ സ്വന്തം ജീവന്‍വരെ പണയംവെച്ചു ശ്രമിക്കുന്നതതിനാണ്.

No comments:

Post a Comment