Friday 10 February 2012

ഇപ്പന്റെ പുസ്തകം വായിച്ച ഹിന്ദുമതവിശ്വാസിയായ ഒരു ചേച്ചി ഇപ്പനോട് സാറീ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രോഗശാന്തിക്കഥ സത്യമാണോന്നു ചോദിച്ചു. അതേന്നു ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തനിക്കും ഒരു രോഗിയായ മകളുണ്ടെന്നും അവള്‍ക്കുവേണ്ടിയും സാര്‍ നസ്രായനായ യേശുവിനോടു പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു. ഹിന്ദുവായ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ നസ്രായനായ യേശു കേള്‍ക്കില്ലെന്ന് ഞാന്‍ നര്‍മ്മം കലര്‍ത്തി അവരോടു പറഞ്ഞു. നിങ്ങളുടെ കാര്യം നേരിട്ടു ദൈവത്തോടു പറയണം. അതും നിങ്ങളുടെ അമ്പാടിയിലെ കുഞ്ഞിക്കണ്ണനോട്. മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിേക്കണ്ടത് പരിശുദ്ധ അള്ളാവിനോടാണ്. പ്രാര്‍ത്ഥനയ്ക്കുള്ള ചുമതല മദ്ധ്യസ്ഥന്മാരെ ഏല്‍പിക്കേണ്ട. ഇത്തരം മദ്ധ്യസ്ഥന്മാരില്‍ പലരും ആള്‍ദൈവങ്ങളായിത്തീരാന്‍ ശ്രമിക്കുന്നവരാണ്. വിശ്വാസികളുടെ നേര്‍ച്ചക്കാശിലാണവരുടെ കണ്ണ്. ഇപ്പനങ്ങനെ ഒരാള്‍ദൈവമായിത്തീരാന്‍ ലവലേശം ആഗ്രഹമില്ല. സ്വന്തം ദൈവത്തോടു പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന ഫലിക്കുമ്പോള്‍ ദൈവത്തിന്റെ മറ്റു ദുര്‍ബലരായ മക്കളോടു പരമാവധി കാരുണ്യം കാട്ടുക. അതും ചുറ്റുവട്ടത്തുള്ള മക്കളോട്. ദേവാലയങ്ങള്‍ക്കും ദൈവപ്രതിപുരുഷന്മാര്‍ക്കും കാല്‍ക്കാശു കൊടുക്കരുത്. അവര്‍ കാരുണ്യം അര്‍ഹിക്കുന്നില്ല. അവര്‍ അതിസമ്പന്നരാണ്. ഓര്‍ക്കുക. ഒരു സി.എം.ഐ. അച്ചന്റെ ആസ്തി 200 കോടി രൂപയാണ്.
സ്‌നേഹപൂര്‍വ്വം
ഇപ്പന്‍
മൈലേട്ട്
അരുവിത്തുറ 686 122
ചആ: ഒരു വാക്കു തന്നാല്‍ പാലിക്കണമെന്ന് ഇപ്പനു നിര്‍ബന്ധമുണ്ട്. കത്തുകള്‍ക്കു മറുപടി പ്രതീക്ഷിക്കരുത്. പക്ഷേ, എല്ലാ കത്തുകളും ഇപ്പന്‍ സശ്രദ്ധം വായിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുള്ള മറുപടി അടുത്ത പുസ്തകങ്ങളില്‍ പ്രതീക്ഷിക്കാം.
കേരളത്തിലെ പ്രിയപ്പെട്ട വായനക്കാരേ,
പുസ്തകമെഴുതിയതിന് പൊന്‍കുന്നംകാരന്‍ ഒരു വര്‍ക്കിയെ സര്‍ സി.പി. ജയിലില്‍ പിടിച്ചിട്ട കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അപ്പന്‍ പുസ്തകം എഴുതിയതിന് മകളെ കത്തോലിക്കാ മാനേജ്‌മെന്റ് അവരുടെ കോളേജില്‍നിന്നു പുറത്താക്കിയ സംഭവം കേട്ടിട്ടുണ്ടോ? അതും മാസം പതിനായിരം രൂപയുടെ മരുന്നു വിഴുങ്ങുന്ന രോഗിയായ മകളെ. പ്രബുദ്ധകേരളത്തില്‍ അങ്ങനെയൊരു സംഭവം ഈയിടെയുണ്ടായി. പോരാഞ്ഞ് പാര്‍ലമെന്റിനു മുമ്പില്‍ നൃത്തം ചവിട്ടി പ്രതിഷേധിച്ച് ചരിത്രത്തിന്റെ ഭാഗമായവളുമാണവള്‍. അതീവ കൗതുകകരമായ ആ വാര്‍ത്തയെ കേരളത്തിലെ മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചുകളഞ്ഞു. അപ്പന്‍ ഈ പുസ്തകം എഴുതിയതിനാണ് മകളെ പുറത്താക്കിയത്. ആദ്യം പുസ്തകം വായിക്കുക. പിന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ക്കഥയും വായിക്കുക.
ഇന്ദുലേഖ
ച.ആ.
ഇതെഴുതുന്ന ഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നില്ല. ഞാനും അമ്മയും അനുജത്തിയും യൂണിവേഴ്‌സിറ്റിയുടെ മുമ്പില്‍ സത്യഗ്രഹം ഇരുന്നതിനുശേഷമാണ് വാര്‍ത്തയായത്.

No comments:

Post a Comment