
ഇതാ കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച ഒരു കുടുംബം . . . ! ! !
ഈ കലികാലത്ത് ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ നല്ല കാര്യം സ്വന്തം മതത്തെ ജീര്‍ണതകളില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കലാണെന്ന് അവര്‍ കരുതുന്നു. രഷ്ട്രീയ ജീര്‍ണതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നീതിന്യായ സംവിധാനത്തിലെ അനീതികളും മുതലാളിത്ത ചൂഷണവും പരിസ്ഥിതിക്ക് തുരംഗം വയ്ക്കുന്ന ഉപഭോഗ സംസ്കാരവും ഉടലെടുക്കുന്നത് മതപരമായ ജീര്‍ണതയില്‍ നിന്നാണ് .